കെജ്രിവാളിനെ ജയിലില്‍വെച്ച് കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ഡല്‍ഹി മന്ത്രി അതിഷി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നിഷേധിച്ച് ജയിലില്‍വെച്ച് കൊലപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടക്കുന്നതായി ഡല്‍ഹി ക്യാബിനറ്റ് മന്ത്രി അതിഷി അവകാശപ്പെട്ടു.

ടൈപ്പ് 2 പ്രമേഹം ഉണ്ടായിരുന്നിട്ടും കെജ്രിവാള്‍ ദിവസവും മാമ്പഴം, മധുരപലഹാരങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന പഞ്ചസാര ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെന്ന് ഇഡി കോടതിയില്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് അതിഷിയുടെ പരാമര്‍ശം എത്തിയത്. പ്രമേഹബാധിതനായ കെജ്രിവാളിന് ഇന്‍സുലിന്‍ നിര്‍ബന്ധമാണ്, എന്നാല്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കുന്നില്ല. പ്രമേഹം കൂടാന്‍ കെജ്രിവാള്‍ ജയിലില്‍ വച്ച് അമിതമായി മധുരം കഴിക്കുന്നുവെന്ന ഇഡി വാദം അടിസ്ഥാനരഹിതമാണ്, അത് കള്ളമാണെന്നും ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

Also Read

More Stories from this section

family-dental
witywide