മീംസ് ഉണ്ടാക്കാൻ അറിയുമോ? ജോ ബൈഡന് നിങ്ങളെ ആവശ്യമുണ്ട്; തിരഞ്ഞെടുപ്പ് ക്യാമ്പയ്നുമായി ഓൺലൈനിൽ സാന്നിധ്യമുറപ്പിക്കാൻ യുഎസ് പ്രസിഡന്റ്

യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി കമലാ ഹാരിസിൻ്റെ ടീമും തങ്ങളുടെ കാമ്പെയ്‌ന് ചേരുന്നഉള്ളടക്കം സൃഷ്ടിക്കാൻ കണ്ടന്റ് ആൻഡ് മീം പേജസ് പാർട്ട്ണർ മാനേജരെ തിരയുന്നു. കാമ്പെയ്‌നിൻ്റെ ഓൺലൈൻ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് മീമുകൾ സൃഷ്‌ടിക്കുന്നതിൽ വൈദഗ്ധ്യമുള്ള ആളുകളെയാണ് അന്വേഷിക്കുന്നത്.

ഇൻ്റർനെറ്റിൽ വോട്ടർമാർക്ക് രാഷ്ട്രീയ ഉള്ളടക്കം നൽകുന്നതിൽ അഗാധമായ അഭിനിവേശമുള്ളവനായിരിക്കണം അപേക്ഷകർ. അവർക്ക് “രാഷ്ട്രീയത്തിൽ അഗാധമായ താൽപ്പര്യം ഉണ്ടായിരിക്കുകയും അതിവേഗ ചുറ്റുപാടിൽ അഭിവൃദ്ധിപ്പെടുകയും” വേണം.

തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥി പ്രസിഡൻ്റ് ബൈഡൻ്റെ ജന്മനാടായ വിൽമിംഗ്ടൺ, ഡെലവെയർ ഏരിയയിലേക്ക് താമസം മാറാൻ തയ്യാറായിരിക്കണം. മുൻനിര ഇൻ്റർനെറ്റ് ഇൻഫ്ളുവൻസർമാരുമായി ബന്ധങ്ങൾ ഉണ്ടാക്കുക, ആകർഷകമായ ഉള്ളടക്കം സൃഷ്ടിക്കുക, പുതുമയുള്ളതും ക്രിയാത്മകവുമായ ആശയങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ പ്രധാന ഉത്തരവാദിത്തങ്ങളാണ് മീം മാസ്റ്ററിന് ഉള്ളത്.

ഉദ്യോഗാർത്ഥികൾക്ക് രണ്ടോ നാലോ വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിലും സ്ട്രാറ്റജികൾ നിർമിക്കുന്നതിലും സർഗാത്മകമായ ഇടപെടലുകൾ നടത്താൻ പ്രാപ്തിയുണ്ടായിരിക്കണം. കൂടാതെ കാമ്പെയ്‌നിൻ്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുകയും വേണം. അറിയിപ്പ് അനുസരിച്ച് അവർക്ക് സംഘമായി ചേർന്ന് ജോലി ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.

More Stories from this section

family-dental
witywide