ഇനി മല്‍സരിക്കാനില്ല, തല്‍ക്കാലം പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കും: മനസുമടുത്ത് കെ. മുരളീധരന്‍

തൃശൂര്‍: തൃശൂരിലെ പരാജയത്തില്‍ നിന്നും മനംമടുത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. ഇനി മല്‍സരിക്കാനില്ലെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. തല്‍ക്കാലം പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. എന്നും കോണ്‍ഗ്രസിന്റ സാദാ പ്രവര്‍ത്തകനായിരിക്കുമെന്നും മുരളീധരന്‍.

സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തില്‍ പ്രയാസത്തിലാണെന്ന് പറഞ്ഞ മുരളീധരന്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്റെ പ്രചാരണത്തിനായി തൃശൂരില്‍ എത്തിയില്ലെന്നും കുറ്റപ്പെടുത്തി. മാത്രമല്ല, വടകരയില്‍ മല്‍സരിച്ചെങ്കില്‍ താന്‍ ജയിച്ചേനെയെന്നും നിരാശ പങ്കുവെച്ചു.

തൃശൂരില്‍ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും. എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കില്‍ തനിക്ക് ദുഃഖമില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കുരുതികൊടുക്കാന്‍ ഞാന്‍ നിന്നുകൊടുക്കേണ്ട കാര്യമില്ലായിരുന്നുവെന്നും തൃശൂര്‍ തനിക്ക് രാശിയില്ലാത്ത സ്ഥലമാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide