സംവിധായകന്‍ വിനു അന്തരിച്ചു

കൊച്ചി: മലയാള സിനിമയില്‍ സംവിധാന രംഗത്തെ സുരേഷ് – വിനു കൂട്ടുകെട്ടിലെ വിനു അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയല്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയൂഷ്മാന്‍ ഭവ എന്ന ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു.

2008ല്‍ കണിച്ചുകുളങ്ങരയില്‍ സിബിഐ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. മേലെപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രം ആസാം ഭാഷയില്‍ സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ വിനു നിലവില്‍ കോയമ്പത്തൂരിലായിരുന്നു താമസം.

More Stories from this section

family-dental
witywide