ബാലികയെ കടത്തിക്കൊണ്ടുപോയി ലൈം​ഗിക പീഡനം; യുവതിക്കും യുവാവിനും കടുത്ത ശിക്ഷ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഇന്ദുജ( 24) ക്ക് വിവിധ വകുപ്പുകളിൽ ആയി 18 വർഷം വെറും തടവും 60,000 രൂപ പിഴയും വിധിച്ചു. പ്രതി നിലവിൽ സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുയാണ്.

അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാം പ്രതി കുമാറിന്(28) 10 വർഷം കഠിനതടവും 1,00,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒന്നാം പ്രതി ഏഴു മാസം അധിക വെറും തടവും രണ്ടാം പ്രതി ഒരു വർഷം അധിക കഠിന തടവും അനുഭവിക്കണം. മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.

പാലക്കാട്: ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ വിധിച്ചത്. 2018 മെയ് 19ന് അതിജീവിതയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി നാല് ദിവസം പീഡിപ്പിച്ചതാണ് കേസ്. പ്രതികൾ പിഴ അടക്കുന്ന പക്ഷം പിഴ തുക ഇരയ്ക്ക് നൽകാനും വിധി‌യായി. അതിജീവിതയ്ക്ക് അധിക ധനസഹായം നൽകാനും ഉത്തരവിട്ടു.

Man and woman convicted to rape minor girl

Also Read

More Stories from this section

family-dental
witywide