ഒടിപി വേണ്ട, ഇവിഎം ഹാക്ക് ചെയ്യാനാകില്ല, എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീ (ഇവിഎം)നുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാടേ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിഎം തുറക്കാന്‍ ഒ ടി പി ആവശ്യമില്ലെന്നും ഇവിഎമ്മിനെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഫോണുകളുമായി ഇവിഎമ്മിന് ബന്ധമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇവിഎം ഹാക്ക് ചെയ്‌തെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രസ്താവന എത്തിയിരിക്കുന്നത്.

മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ 48 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ച ശിവസേന സ്ഥാനാര്‍ത്ഥി രവീന്ദ്ര വൈകാറിന്റെ ബന്ധുവിനെതിരെ മുംബൈ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കാന്‍ ഒടിപി ആവശ്യമില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍ വന്ദന സൂര്യവന്‍ഷി മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇവിഎം അണ്‍ലോക്ക് ചെയ്യാന്‍ ഒ ടി പി ആവശ്യമില്ലെന്നും മെഷീന്‍ മറ്റൊന്നുമായും ബന്ധിപ്പിച്ചിട്ടില്ലെന്നും ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്നത് തികച്ചും തെറ്റായ വാര്‍ത്തയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 499, 505 പ്രകാരം ദിനപത്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide