വോട്ടർമാർക്ക് യാത്രാ ക്ലേശവും, പോളിങ് ബൂത്തുകളിൽ കടുത്ത തിരക്കും; പോളിങ് സമയം രാത്രി 8 വരെ നീട്ടണമെന്ന് വിജയ്, തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് സമയം രാത്രി 8 മണി വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വോട്ടർമാർ നേരിടുന്ന യാത്രാക്ലേശവും പോളിങ് ബൂത്തുകളിലെ കടുത്ത തിരക്കും പരിഗണിച്ച് വോട്ടിങ് സമയം രണ്ട് മണിക്കൂർ കൂടി വർധിപ്പിക്കണമെന്നാണ് വിജയിന്റെ ആവശ്യം.

തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് പലയിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളുടെ കുറവ് മൂലം വോട്ടർമാർക്ക് യഥാസമയം ബൂത്തുകളിൽ എത്താൻ സാധിക്കുന്നില്ലെന്ന് വിജയ് കത്തിൽ ചൂണ്ടിക്കാട്ടി. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ആയിരക്കണക്കിന് വോട്ടർമാർ യാത്രാ സൗകര്യമില്ലാതെ വലയുകയാണ്. വോട്ടിങ് നടപടികൾ വൈകുന്നതിനാൽ പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂ അനുഭവപ്പെടുന്നുണ്ടെന്നും ഇത് വോട്ടിങ് ശതമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ബസുകൾ കുറച്ചത് ആസൂത്രിത നീക്കമെന്ന് സംശയിക്കുന്നതായും ആയിരക്കണക്കിന് വോട്ടർമാർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു.

കൂടാതെ, വോട്ടർമാരെ പോളിങ് സ്റ്റേഷനുകളിൽ എത്തിക്കുന്നതിനായി അടിയന്തരമായി കൂടുതൽ സർക്കാർ ബസ്സുകളും ഷട്ടിൽ സർവീസുകളും ഏർപ്പെടുത്തണമെന്നും വിജയ് ആവശ്യപ്പെട്ടു. വോട്ടർമാരുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും വിജയ് കത്തിൽ വ്യക്തമാക്കി.

Vijay writes to Election Commission seeking extension of polling time till 8 pm

More Stories from this section

family-dental
witywide