ഫലമറിയാൻ മണിക്കൂറുകൾ മാത്രം; മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ശശി തരൂർ എം പി

നിയമസഭ തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഡിഎഫ് സർക്കാർ വന്നാൽ ജയിച്ച എംഎൽഎമാരുടെ അഭിപ്രായം കേട്ടതിന് ശേഷം മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഡോ. ശശി തരൂർ എംപി. കേരളത്തിൽ യുഡിഎഫ് ഉറപ്പായും അധികാരത്തിൽ എത്തുമെന്നും നിലവിൽ ഇതുവരെയും കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല. തർക്കമുണ്ട് എന്നത് വെറും മാധ്യമസൃഷ്ടികൾ മാത്രമാണെന്നും ശശി തരൂർ പറഞ്ഞു.

അതേസമയം, എത്ര സീറ്റുകൾ കിട്ടുമെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല. നാളെ ഉച്ചയുടെ ചിത്രം തെളിയുമെന്നും എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ശശി തരൂർ പറഞ്ഞു. വി ഡി സതീശൻ എൻഡിഎ നേതാവിന്റെ വീട്ടിൽ സന്ദർശനം നടത്തിയ വിഷയത്തിൽ, തന്റെ വീട്ടിലും മറ്റു പാർട്ടിക്കാർ വരാറുണ്ട്, ഒരാളുടെ വീട്ടിൽ പോകുന്നത് വലിയ തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Only hours to know the result; High command will decide who will be the Chief Minister, says Shashi Tharoor MP

More Stories from this section

family-dental
witywide