നേരിട്ട് ഹാജരാകണമെന്ന് രാഹുലിനോട് പുണെ കോടതി, നടപടി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍

ന്യൂഡല്‍ഹി: സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി. 2023 മാര്‍ച്ച് അഞ്ചിന് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തിന് എതിരെയാണ് നടപടി. പരാമര്‍ശത്തിനെതിരെ സവര്‍ക്കറുടെ കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍ ആണ് ഏപ്രിലില്‍ കോടതിയെ സമീപിച്ചത്. രാഹുല്‍ ഒക്ടോബര്‍ 23ന് ഹാജരാകണം.

സവര്‍ക്കര്‍ക്കെതിരായ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി മനഃപൂര്‍വം ഉന്നയിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സവര്‍ക്കരുടെ പേരിനു കളങ്കം വരുത്തുകയും കുടുംബത്തെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന പരാമര്‍ശമായിരുന്നു രാഹുലിന്റേത് എന്നും സത്യകി കോടതിയെ അറിയിച്ചു.

സവര്‍ക്കറും അദ്ദേഹത്തിന്റെ നാലഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് ഒരിക്കല്‍ ഒരു മുസ്ലിമിനെ മര്‍ദ്ദിച്ചതായും അതില്‍ അവര്‍ക്ക് സന്തോഷം തോന്നിയെന്നും സവര്‍ക്കര്‍ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ലണ്ടനിലെ പ്രസംഗത്തിനിടെ പറഞ്ഞതായാണ് സത്യകി സവര്‍ക്കറിന്റെ ഹര്‍ജിയിലുള്ളത്.

More Stories from this section

family-dental
witywide