ഒടുവില്‍ തീരുമാനമായി ; രാഹുല്‍ തന്നെ പ്രതിപക്ഷ നേതാവ്

ന്യൂഡല്‍ഹി: ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് എതിരെ പോരാട്ടം ശക്തമാക്കാന്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി എത്തുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി പ്രോടെം സ്പീക്കര്‍ക്ക് കത്തുനല്‍കി. പൊതുതിരഞ്ഞെടുപ്പില്‍, വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം.

നിലവില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ജനപ്രീതിയുള്ള മുഖമായ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം നിര്‍ണായകമായ നീക്കമായാണ് വിലയിരുത്തപ്പെടുത്തുന്നത്. കാബിനറ്റ് റാങ്ക് ലഭിക്കുന്നതിനു പുറമേ, പ്രതിപക്ഷ കക്ഷികള്‍ ഒരു ദശാബ്ദത്തിനിടെ ഏറ്റവും ശക്തമായി നില്‍ക്കുന്ന സമയത്ത്, ജനങ്ങളുടെയും ഇന്ത്യ ബ്ലോക്കിന്റെയും പ്രശ്‌നങ്ങള്‍ ശക്തമായി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവ് പദവി പ്രാപ്തനാക്കും. പ്രധാനമന്ത്രിയോടൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന പാനലുകളിലും അദ്ദേഹം ഭാഗമാകും.

More Stories from this section

family-dental
witywide