സോണിയയുടെ സെക്രട്ടറി പി.പി.മാധവന്‍ അന്തരിച്ചു, അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഹുലും പ്രിയങ്കയും ഇന്ന് തൃശൂരിലെത്തും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സനല്‍ സെക്രട്ടറി പി.പി. മാധവന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. തൃശൂരിലെ ഒല്ലൂര്‍ തൈക്കാട്ടുശേരി സ്വദേശിയാണ്.ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വീട്ടില്‍വച്ചു കുഴഞ്ഞുവീണ മാധവനെ ഡല്‍ഹി എയിംസ് ആശുപ്രതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് 11ന് തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പില്‍. അരനൂറ്റാണ്ടുകാലം ഗാന്ധികുടുംബത്തോടൊപ്പം പ്രവര്‍ത്തിച്ച മാധവന് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഹുല്‍ഗാന്ധി ഇന്ന് തൃശൂരിലെത്തും.

മരണവിവരമറിഞ്ഞയുടന്‍ പ്രിയങ്ക ഗാന്ധി ആശുപ്രതിയിലെത്തിയിരുന്നു. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രിയങ്കയും ഇന്നു തൃശൂരിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായി എത്തിയ മാധവന്‍, പിന്നീട് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായി പ്രവര്‍ത്തിച്ചു. കേന്ദ്ര സര്‍ വീസില്‍നിന്നു വിരമിച്ച ശേഷം കോണ്‍ഗ്രസിനു കീഴിലെ ട്രസ്റ്റുകളിലും സേവനമനുഷ്ഠിച്ചു.

തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരി ചെറുശേരി പട്ട ത്തു മനയ്ക്കല്‍ പരേതരായ പര മേശ്വരന്‍ ഭട്ടതിരിപ്പാടിന്റെയും ആര്യ അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ സാവിത്രി. മക്കള്‍: ദീപക്, ദീപ്തി. മരുമക്കള്‍: അശ്വതി, വരുണ്‍.

Also Read

More Stories from this section

family-dental
witywide