’80 ശതമാനം ഇന്ത്യക്കാരും കഴിക്കുന്നത് സസ്യാഹാരം മാത്രം’, ബ്രിക്‌സ് വിരുന്നിലെ ഭക്ഷണത്തെ ട്രോളി രാഹുൽ ഗാന്ധി; ചോലെ ബട്ടുരയുടെ ചിത്രം പങ്കുവെച്ച് കുറിപ്പ്

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള വിരുന്നിൽ പൂർണമായി സസ്യാഹാരം മാത്രം വിളമ്പിയതിനെ വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്കാരിൽ 80 ശതമാനത്തോളം പേരും സസ്യാഹാരം മാത്രം കഴിക്കുന്നവരല്ലെന്നും ഇന്ത്യയിലെ മാംസാഹാരങ്ങൾ വളരെ രുചിയേറിയതാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സഹോദരി ഉണ്ടാക്കുന്ന ചോലെ ബട്ടുരയുടെ ചിത്രം എക്‌സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ പ്രതികരണം.

ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിയിൽ ഭാരതീയ ശൈലിയിലുള്ള സസ്യാഹാര വിരുന്നാണ് വിദേശ പ്രതിനിധികൾക്കായി ഒരുക്കിയിരുന്നത്. ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾക്കും പരമ്പരാഗത ഇന്ത്യൻ രുചികൾക്കും തദ്ദേശീയമായ ഭക്ഷണരീതികൾക്കും വലിയ പ്രാധാന്യം നൽകുന്നതായിരുന്നു ഈ മെനു.

അതേസമയം പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പരമാവധി സംയമനം പാലിക്കാനും സ്ഥിതിഗതികൾ മോശമാക്കുന്ന നടപടികൾ ഒഴിവാക്കാനും ആഹ്വാനം ചെയ്തുകൊണ്ട് ബ്രിക്‌സ് ഉച്ചകോടി സമാപിച്ചു. യു.എ.ഇ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി അഭിപ്രായ ഐക്യമുണ്ടാക്കാൻ സാധിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഡൽഹി ഡിക്ലറേഷൻ’ സ്വീകരിച്ചതായി പ്രഖ്യാപിച്ചു.

Rahul Gandhi Criticizes All-Vegetarian Menu at BRICS Dinner, Shares Chole Bhature Photo

More Stories from this section

family-dental
witywide