എങ്ങനെ തോന്നി സ്വന്തം കുഞ്ഞിനോട് ഈ ക്രൂരത ചെയ്യാന്‍…പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ചുകൊന്ന അമ്മയും കാമുകനും പിടിയില്‍

മലപ്പുറം : പിഞ്ചുകുഞ്ഞിനോട് സ്വന്തം അമ്മയും കാമുകനും ചെയ്ത ക്രൂരത കേരളത്തെയാകെ കണ്ണീരണിയിക്കുന്നു. ഇന്ന് രാവിലെയാണ് തിരൂരില്‍നിന്നു 11 മാസം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന വാര്‍ത്ത പുറം ലോകം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും അമ്മയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ക്രൂരതയുടെയും കൊലപാതകത്തിന്റെയും ചുരുള്‍ അഴിയുന്നത്.

മൂന്ന്മാസം മുമ്പ് തമിഴ്‌നാട് സ്വദേശിയായ ശ്രീപ്രിയ കുഞ്ഞുമായി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് കാമുകന്‍ ജയസൂര്യനൊപ്പം കേരളത്തിലേക്ക് ഒളിച്ചോടുകയായിരുന്നു. തിരൂരിലെത്തിയ ഇവരെ കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ യാദൃശ്ചികമായി കണ്ടതോടെയാണ് കുട്ടി ഒപ്പം ഇല്ലെന്ന് മനസിലാക്കിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍, ജയസൂര്യനും അയാളുടെ അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ മര്‍ദിച്ച് കൊന്നതാണെന്നാണു ശ്രീപ്രിയ പൊലീസിന് മൊഴി നല്‍കി.

ശ്രീപ്രിയയുടെ മൊഴി അനുസരിച്ച് തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓടയില്‍ നിന്നും ബാഗിനുള്ളിലാക്കിയ നിലയിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയും കാമുകനും പൊലീസ് കസ്റ്റഡിയിലാണ്.

More Stories from this section

family-dental
witywide