
ഇസ്രയേൽ- പലസ്തീൻ യുദ്ധം ആരംഭിച്ച് ആറു മാസം പിന്നിടുമ്പോൾ ഇസ്രയേലിൻ്റെ തെരുവുകളിൽ പ്രതിഷേധം കത്തുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് അക്രമം നടത്തി ബന്ദികളാക്കിയ 130 ഇസ്രയേലികളെ എത്രയും വേഗം മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബന്ദികൾ പലരും തടവിലിരിക്കെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന സ്ഥരീകരിക്കാത്ത വിവരമുണ്ട്. ഇത്തരം വാർത്തകൾ പ്രതിഷേധത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. ഇസ്രയേലിൽ ഏറ്റവും അധികം നാൾ പ്രധാനമന്ത്രിയായിരുന്ന ബെന്യാമിൻ നെതന്യാഹുവിൻ്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഇസ്രയേലിൻ്റെ വിവിധ വീഥികളിൽ തടിച്ചു കൂടിയത്.
ജറുസലേമിൽ, നഗരത്തിലെ പ്രധാന ഹൈവേയായ ബിഗിൻ ബൊളിവാർഡ് തടഞ്ഞ പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പോലീസ് സ്കങ്ക് വാട്ടർ (ദുർഗന്ധമുള്ള വെള്ളം) നിറച്ച ജലപീരങ്കി ഉപയോഗിച്ചു.
ഞായറാഴ്ച വൈകുന്നേരം, ആയിരക്കണക്കിന് ആളുകൾ ഇസ്രായേൽ പാർലമെൻ്റിന് ചുറ്റുമുള്ള വഴികൾ മുഴുവൻ നിറഞ്ഞിരുന്നു. ബന്ദികളെ മോചിപ്പിക്കാൻ ഉടനടി കരാറുണ്ടാക്കണമെന്നും തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും ആവശ്യപ്പെട്ടും മുദ്രവാക്യം മുഴക്കി പ്രതിഷേധിച്ചു.
thousands of protesters on Israel’s streets demanding Netanyahu’s Resignation















