‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ മന്ത്രി പ്രേമന്‍, നടന്‍ ടി.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍കോട് : സിനിമാ – നാടക നടന്‍ ടി പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം മൂലമാണ് മരണം. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ഏറെ ശ്രദ്ധേ നേടിയിരുന്നു.