
ഹൂസ്റ്റണ്‍: യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. തനിക്കെതിരെയുള്ള കേസുകൾ നടത്താൻ വലിയ തുക ചെലവാകുന്നതാണ് ട്രംപിനെ സാമ്പത്തികമായി വലയ്ക്കുന്നത്. നിലവിൽ ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന പണം മാത്രം പോരാത്ത അവസ്ഥയിലാണ് ട്രംപ്. സ്വകാര്യ ശേഖരത്തിലെ സാധനങ്ങൾ വിറ്റാണ് ട്രംപ് പിടിച്ചുനിൽക്കുന്നതെന്നും പറയുന്നു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട സെസ്‌ന ജെറ്റ് ട്രംപ് വിറ്റുവെന്നാണ് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. റിപ്പബ്ലിക്കന്‍ പാർട്ടിക്ക് വലിയ രീതിയിൽ സംഭാവന നൽകുന്ന ഇറാനിയന്‍-അമേരിക്കന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് വ്യവസായിയുമായ മെഹര്‍ദാദ് മൊയേദിയാണ് ട്രംപിന്‍റെ സെസ്ന ജെറ്റ് വാങ്ങിയതെന്നാണ് റിപ്പോർട്ട്. ഏകദേശം 100 മില്യൻ ഡോളറാണ് (83000 കോടി രൂപ) നിയമ പോരാട്ടങ്ങൾക്ക് ട്രംപ് ചെലവഴിച്ചതെന്നാണ് പറയുന്നത്.
തുടർന്നാണ് ട്രംപിന്‍റെ കമ്പനി അദ്ദേഹത്തിന്‍റെ സ്വകാര്യ ജെറ്റുകളില്‍ ഒന്ന് വില്‍ക്കാന്‍ തീരുമാനിച്ചത്. 1997 ലെ സെസ്ന ജെറ്റ് വിമാനത്തിന് ഏകദേശം 10 മില്യൻ ഡോളറാണ് വില. പക്ഷേ എത്ര ഡോളറിനാണ് മെഹര്‍ദാദ് മൊയേദിയ ജെറ്റ് വാങ്ങിയതെന്ന് കാര്യം വെളിപ്പെടുത്തിയിട്ടില്ല.
Trump faces serious financial trouble, says report















