നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണ് രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കോഴിക്കോട് നാദാപുരം വളയത്തിനു സമീപം കൊമ്മാട്ടുപൊയിലില്‍ നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്നുവീണ് രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. രാവിലെ 10.30നാണ് അപകടം ഉണ്ടായത്. ഇടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ടു തൊഴിലാളികളാണ് മരിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. വീടിന്റെ സണ്‍ഷെയ്ഡിന്റെ ഭാഗമാണ് തകര്‍ന്നുവീണത്.

Also Read

More Stories from this section

family-dental
witywide