2024 അവസാനത്തോടെ ഇന്ത്യന്‍ ബഹിരാകാശയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുമെന്ന് യു.എസ്

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ അമേരിക്ക ഈ വര്‍ഷം അവസാനത്തോടെ അയക്കും. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റിയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവെച്ചത്. കൂടാതെ, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) സംയുക്തമായി നടത്തുന്ന ഭൗമനിരീക്ഷണ ദൗത്യമായ നിസാര്‍ പദ്ധതിയും ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യുഎസും ഗവേഷണത്തെയും സാങ്കേതികവിദ്യയെയും ഏകോപിപ്പിക്കണമെന്നും അതുവഴി പരസ്പരം ശക്തികള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ 248-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യുഎസ് അംബാസഡര്‍.

More Stories from this section

family-dental
witywide