എഐ ഉച്ചകോടിക്കു പാരിസില്‍ തുടക്കം, ‘പ്രിയ സുഹൃത്ത് മോദി…’വീഡിയോ പങ്കുവെച്ച് മാക്രോണ്‍; വാന്‍സിനു മോദിയുടെ ആശംസ

പാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉച്ചകോടിയ്ക്ക് പാരിസില്‍ തുടക്കം. പധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ എന്നിവരുടെ അധ്യക്ഷതയില്‍ ചേരുന്ന ഉച്ചകോടിയില്‍ 100 രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും എഐ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. പാരിസിലെത്തിയ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആതിഥേയത്വം വഹിച്ച അത്താഴവിരുന്നിനിടെ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് പ്രധാനമന്ത്രി മോദി വാന്‍സിന് ആശംസകളും നേര്‍ന്നു. വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ട്രംപ് ഭരണകൂടത്തിലെ ഉന്നത നേതൃത്വവുമായുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ ആശയവിനിമയമായിരുന്നു ഇത്. ഇരു നേതാക്കള്‍ തമ്മിലുള്ള ഊഷ്മളമായ ആശയവിനിമയത്തിന്റെ ഒരു വീഡിയോ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പങ്കിട്ടു. അതില്‍ പ്രധാനമന്ത്രി മോദി യുഎസ് വൈസ് പ്രസിഡന്റിന് കൈ കൊടുത്ത് ‘അഭിനന്ദനങ്ങള്‍. മഹത്തായ, മഹത്തായ വിജയം’ എന്ന് പറയുന്നത് കാണാം. പ്രധാനമന്ത്രി മോദിയുടെ ഓഫീസ് ഇതിന്റെ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.

അത്താഴവിരുന്നിനെത്തിയ നരേന്ദ്ര മോദിയെ ഇമ്മാനുവല്‍ മാക്രോണ്‍ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. ”എന്റെ സുഹൃത്ത് പ്രസിഡന്റ് മക്രോണിനെ കണ്ടതില്‍ സന്തോഷം.” മോദി എക്സില്‍ കുറിച്ചു. ”പ്രിയ സുഹൃത്ത് മോദിയേയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിനെയും കണ്ടു. എല്ലാവര്‍ക്കും പാരിസിലേക്ക് സ്വാഗതം. വരൂ നമ്മള്‍ക്ക് ജോലിയിലേക്കു കടക്കാം.” മോദിക്കൊപ്പമുള്ള വിഡിയോ സഹിതം ഇമ്മാനുവല്‍ മക്രോ എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഫ്രാന്‍സുമായി ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ നടത്തുന്നുണ്ട്. പിന്നാലെ ഫ്രാന്‍സിലെ ബിസിനസ് നേതാക്കളെയും മോദി അഭിസംബോധന ചെയ്യും. മാര്‍സെയിലില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

ബുധനാഴ്ച അമേരിക്കയില്‍ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

More Stories from this section

family-dental
witywide