100 ആഴ്ച നീളുന്ന രാജ്യവ്യാപക ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമിട്ട് കേന്ദ്രസർക്കാർ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ലഹരി ഉപയോഗം തടയാൻ കേന്ദ്ര സർക്കാർ 100 ആഴ്ച നീളുന്ന ദേശീയ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഞായറാഴ്ച ‘നശാ മുക്ത യുവ അഭിയാൻ’ എന്ന പേരിലുള്ള പരിപാടി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. അടുത്ത 100 ആഴ്ചകളിൽ എല്ലാ ഞായറാഴ്ചയും രാജ്യവ്യാപകമായി ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കലാ-സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, ധ്യാനപരിശീലനം തുടങ്ങി യുവാക്കളെ പങ്കാളികളാക്കുന്ന വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തും.

വരുന്ന 100 ഞായറാഴ്ചകളും ലഹരിമുക്ത ഇന്ത്യയിലേക്കുള്ള 100 ശക്തമായ ചുവടുവെപ്പുകളാകും. ലഹരിക്കടത്തിനും ലഹരി ഉപയോഗത്തിനുമെതിരെ കർശന നടപടി തുടരുകയാണെന്നും യുവാക്കളിലെ ലഹരി ഉപയോഗം തടയുക എന്നതാണ് ഈ ജനകീയ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം. നിങ്ങളാണ് ഇന്ത്യയുടെ ‘അമൃത് പീഠി’. അടുത്ത 20 മുതൽ 25 വർഷം വരെ നിങ്ങൾ നിങ്ങളുടെ ജീവിതം രൂപപ്പെടുത്തും. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കേണ്ടത് നിങ്ങളാണ്. അതിനാൽ രാജ്യത്തിനും നിങ്ങളുടെ ഭാവിക്കും ലഹരിമുക്തരായി തുടരേണ്ടത് അനിവാര്യമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ‘വിക്സിത് ഭാരത് 2047’ ദൗത്യത്തിന്റെ ഭാഗമായാണ് ‘നശാ മുക്ത യുവ അഭിയാൻ’ നടപ്പാക്കുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

India launches 100-week campaign against drug abuse

More Stories from this section

family-dental
witywide