
തിരുവനന്തപുരം: രാജ്ഭവനിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. ഭാര്യയുമൊത്താണ് മുഖ്യമന്ത്രി ഗവർണറെ കാണാനെത്തിയത്. 25 മിനിറ്റ് നീണ്ട കൂടിക്കാഴ്ചക്കിടെ ഒരുമിച്ച് രാജ് ഭവനിൽ നടക്കാൻ മുഖ്യമന്ത്രിയെ ഗവർണർ ക്ഷണിച്ചു. രാജ് ഭവനിൽ നടക്കാൻ പറ്റിയ അന്തരീക്ഷം ആണല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ആയിരുന്നു ഗവർണറുടെ ക്ഷണം.
ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാം താനും ഒപ്പം കൂടാമെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മറുപടി ചിരിയിലൊതുക്കി. ആറരയോടെ മുഖ്യമന്ത്രി ഭാര്യ കമലക്കൊപ്പം രാജ്ഭവനില്‍ സൗഹൃദസന്ദര്‍ശനത്തിനെത്തിയത്. പരസ്പരം ഉപഹാരങ്ങള്‍ കൈമാറിയാണ് പിരിഞ്ഞത്.