12 വർഷം കൊണ്ട് മോദി സർക്കാർ രാജ്യത്ത് വലിയ ആഘാതമുണ്ടാക്കി, കോൺഗ്രസസിന്റെ അവസ്ഥയിൽ നിരാശയില്ല, ദിനംപ്രതി മെച്ചപ്പെടുന്നു: സോണിയ ഗാന്ധി

കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടെ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ സാമൂഹിക ഘടനയ്ക്കും വലിയ ആഘാതമുണ്ടാക്കിയെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. നവംബർ പത്തിന് പുറത്തിറങ്ങുന്ന തന്റെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് മുന്നോടിയായി ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് സോണിയ ഗാന്ധി ഈ വിമർശനം ഉന്നയിച്ചത്.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ രാജ്യത്തിന്റെ ഘടനയ്ക്കും ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് അവർ പറഞ്ഞു. നിലവിലെ സർക്കാർ പുറത്തുപോയാൽ പോലും നമ്മുടെ സംവിധാനങ്ങളെ വീണ്ടും ആരോഗ്യകരമായ അവസ്ഥയിലേക്ക് കൊണ്ടുവരാൻ സമയമെടുക്കുമെന്നും, അതിന് രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്ന് വലിയ പരിശ്രമം ആവശ്യമാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

അതേസമയം കോൺഗ്രസിന്റെ നിലവിലെ സ്ഥിതിയെയും ഭാവി സാധ്യതകളെയും കുറിച്ച് തനിക്ക് നിരാശയല്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ഈ സർക്കാർ അധികാരത്തിൽ വന്നതുമുതൽ കോൺഗ്രസിനോ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കോ തുല്യമായ മത്സരരംഗം ലഭിച്ചിട്ടില്ല എന്നത് പരിഗണിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും ഭരണകൂടം പൂർണമായും പിടിമുറുക്കിയിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനൊപ്പം പണത്തിന്റെ ശക്തിയും മതത്തിന്റെ ചൂഷണവും അവർ നടത്തുന്നുണ്ടെങ്കിലും, ഈ ആക്രമണത്തെ പ്രതിരോധിക്കാൻ ശേഷി കാണിച്ച ഏക പാർട്ടി കോൺഗ്രസ് മാത്രമാണെന്ന് അവർ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകരും നേതാക്കളും എല്ലാവിധ പീഡനങ്ങളും നേരിട്ടിട്ടുണ്ടെങ്കിലും, ഭരണഘടനാ മൂല്യങ്ങൾക്കായി ഓരോ ഗ്രാമത്തിലും ജില്ലയിലും അവർ പോരാടുകയാണെന്ന് അവർ വ്യക്തമാക്കി. സമീപ മാസങ്ങളിൽ നടന്ന പല തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ജനങ്ങൾക്ക് ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ ബോധ്യമുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസ് സമാന ചിന്താഗതിയുള്ള പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പാർട്ടിയുടെ സാധ്യതകൾ ദിനംപ്രതി മെച്ചപ്പെടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Modi Government Inflicted Great Blow to Democracy: Sonia Gandhi

More Stories from this section

family-dental
witywide