മാറാരോഗികള്‍ക്ക് ജീവിതം അവസാനിപ്പിക്കാം, ‘മരണ ബില്‍’ പാസാക്കി ഫ്രാന്‍സ്

ന്യൂഡല്‍ഹി: മാറാരോഗം ബാധിച്ച് ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് നിയമവിധേയ സ്വയംമരണം അനുവദിക്കുന്ന ബില്ലിനു ഫ്രാന്‍സിന്റെ പാര്‍ലമെന്റായ നാഷനല്‍ അസംബ്ലി അംഗീകാരം നല്‍കി. ദീര്‍ഘകാലമായി ചര്‍ച്ചയിലുള്ള ബില്ലിനു പാര്‍ലമെന്റില്‍ 305 വോട്ട് ലഭിച്ചു. 199 പേര്‍ എതിര്‍ത്തു. കുട്ടികളെ ഒഴിവാക്കി പ്രായപൂര്‍ത്തിയായവര്‍ക്കായുള്ള ബില്ലാണിത്. വിഷം സ്വയം കുത്തിവച്ചു മരിക്കാന്‍ 18നു മുകളിലുള്ള മാറാരോഗികളെ അനുവദിക്കുന്നതാണു നിര്‍ദിഷ്ട ബില്‍.

തുടര്‍ചര്‍ച്ചയ്ക്കായി ഉപരിസഭയായ സെനറ്റിന് അയയ്ക്കും. സെനറ്റിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും നാഷനല്‍ അസംബ്ലി അന്തിമതീരുമാനമെടുക്കുക. പക്ഷേ, ഇതിനു മാസങ്ങളെടുക്കും.

ഭേദമാവാത്തതും കഠിനവേദനയനുഭവിക്കുന്നതും മരണത്തിന്റെ വക്കിലായതുമായ രോഗാവസ്ഥയാണെന്നു വിദഗ്ധ മെഡിക്കല്‍ സംഘം സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ മരണം അനുവദിക്കൂ. എന്നാല്‍, മാനസികാരോഗ്യപ്രശ്‌നങ്ങളോ മറവിരോഗങ്ങളോ ബാധിച്ചവരെ ഇത് തടയുന്നു. ഡോക്ടര്‍ നിര്‍ദേശിക്കുന്ന കുത്തിവയ്പ് വീട്ടിലോ ആശുപത്രിയിലോ എടുക്കാം.

സമാനമായ നിയമനിര്‍മാണത്തിന് ബ്രിട്ടനിലും ചര്‍ച്ച നടക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലും യുഎസിലെ ചില സംസ്ഥാനങ്ങളിലും ദയാമരണം നിയമവിധേയമാണ്. നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ, ഓസ്‌ട്രേലിയ, കൊളംബിയ, ബല്‍ജിയം, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളിലും ദയാവധം അനുവദിച്ചിട്ടുണ്ട്.

‘സാഹോദര്യത്തിന്റെ പാത’യിലെ ‘ഒരു പ്രധാന ചുവടുവയ്പ്പ്’ എന്നാണ് ബില്‍ അംഗീകരിച്ചതിനെ പ്രസിഡന്റ്

Also Read

More Stories from this section

family-dental
witywide