ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി ഹുസൈന്‍ സലാമി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ തലവനായ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ പിന്തുണയില്ലാതെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ടെഹ്റാന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇറാനിയന്‍ സര്‍ക്കാര്‍ നടത്തുന്ന നൂര്‍ ന്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ആണവ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടന്നതെന്ന് ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide