ഇന്ത്യക്ക് അഭിമാനമായി രാജ് കപൂർ: ലോകം ഉറ്റുനോക്കുന്ന ഓസ്കർ നിശയുടെ ശിൽപി

ടെലിവിഷൻ ഇവന്റ് പ്രൊഡ്യൂസർ രാജ് കപൂറാണ് ഇത്തവണത്തേയും ഓസ്‌കാറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ഷോ റണ്ണറും. ഇന്ത്യൻ വംശജനായ കപൂർ എട്ട് വർഷമായി ഈ ഷോയുടെ ഭാഗമാണ്. കഴിഞ്ഞ വർഷവും ഓസ്‌കാറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ഷോറണ്ണറുമായിരുന്നു രാജ് കപൂർ. രാജ് കപൂറിനൊപ്പം കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കാറ്റി മുള്ളനും ചേർന്നാണ് ഷോ പ്രോഡ്യൂസ് ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ, ഓസ്കാർ അവാർഡുകളിലെ ഇവരുടെ പ്രവർത്തനങ്ങൾക്ക് എമ്മി ലഭിച്ചിരുന്നു.

ഹോളിവുഡിലെ ഏറ്റവും തിരക്കേറിയ വ്യക്തിയാണ് രാജ് കപൂർ. 2019 മുതൽ, അദ്ദേഹം ഗ്രാമി അവാർഡുകളും നിർമ്മിച്ചിട്ടുണ്ട്. “അമേരിക്കൻ ഐഡൽ”, “ഡാൻസിംഗ് വിത്ത് ദി സ്റ്റാർസ്” എന്നിവയും ഇദ്ദേഹം പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്.

രാജ് കപൂർ ജനിച്ചത് ന്യൂഡൽഹിയിലാണ്. ചെറുപ്പത്തിൽ മാതാപിതാക്കളോടൊപ്പം കാനഡയിലേക്ക് താമസം മാറി. ആൽബെർട്ടയിലായിരുന്നു കുട്ടിക്കാലം ചെലവഴിച്ചത്. അദ്ദേഹം ആൽബെർട്ട സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് നാടകത്തിലാണ് പഠനം പൂർത്തിയാക്കിയത്. ലോസാഞ്ചലസിലാണ് ഇപ്പോൾ താമസം.

Meet Raj Kapoor the producer of Oscars 2025

More Stories from this section

family-dental
witywide