അമേരിക്കയിലേക്കല്ല മോദി ആദ്യം പറക്കുക, പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന വിവരങ്ങൾ പങ്കുവെച്ച് വിദേശ മന്ത്രാലയം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദര്‍ശനാര്‍ഥം അമേരിക്കയിലേക്ക്. ഈമാസം 12, 13 തീയതികളിലാണ് പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുക. യു എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണ സ്ഥാനമേറ്റ ശേഷം ഇതാദ്യമായാണ് മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് മോദിയുടെ സന്ദര്‍ശന വിവരം പുറത്തുവിട്ടത്. ഫെബ്രുവരി 10 മുതല്‍ 12 വരെ ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന മോദി ഇതിനു പിന്നാലെയാണ് യു എസിലേക്ക് തിരിക്കുക.

Also Read

More Stories from this section

family-dental
witywide