ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിടവാങ്ങൽ ഇതുവരെ ലോകം കാണാത്ത രീതിയിൽ വികാരഭരിതമായി. ഖമനേയിയുടെ ആറ് ദിവസം നീണ്ടുനിന്ന ശവസംസ്കാര ചടങ്ങുകളിൽ 41 മുതൽ 43 മില്യൺ (4.1 കോടി മുതൽ 4.3 കോടി വരെ) ജനങ്ങൾ പങ്കെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിലെ അഞ്ച് പ്രധാന നഗരങ്ങളായ ടെഹ്‌റാൻ, ഖോം, മഷാദ് എന്നിവയ്ക്ക് പുറമെ ഇറാഖിലെ വിശുദ്ധ നഗരങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിലായിട്ടാണ് വിടവാങ്ങൽ ചടങ്ങുകൾ സംഘടിപ്പിച്ചത്.
ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി, ഖമേനിയുടെ ഈ വിലാപയാത്രയെ ‘ലോകം ഇതുവരെ സാക്ഷ്യം വഹിച്ചതിൽ വെച്ച് ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള വിലാപയാത്ര’ എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല മത സമുച്ചയത്തിൽ ഖമേനിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചതോടെയാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. ലക്ഷക്കണക്കിന് ഇറാനിയൻ പൗരന്മാർക്ക് പുറമെ, ഇറാന്‍റെ പ്രാദേശിക സഖ്യകക്ഷികളായ ഗാസയിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തി വിമതർ എന്നിവരുടെ ഉന്നതതല പ്രതിനിധി സംഘങ്ങളും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
ഫെബ്രുവരി 28 നായിരുന്നു യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. താൽക്കാലിക വെടിനിർത്തലിന് ശേഷമാണ് ഖമനേയിയുടെ സംസ്കാര ചടങ്ങ് നടത്തിയത്. വെള്ളിയാഴ്ച പുലർച്ചെ ഇറാന്‍റെ ഏറ്റവും വിശുദ്ധമായ ഷിയാ മസ്ജിദായ മഷാദിലെ ഇമാം റെസ പള്ളിയിലാണ് ഖമനേയിയുടെ ഭൗതികശരീരം ഖബറടക്കിയത്.
A farewell the likes of which the world has never seen; millions participated in Khamenei’s funeral procession.














