എംവി ഗോവിന്ദനെതിരെ ഒരുവിഭാഗം നേതാക്കൾ; DYFIയിലെ പ്രായപരിധി കുറച്ചത് ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാൻ

സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒരുവിഭാഗം ഡിവൈഎഫ്ഐ നേതാക്കൾ രംഗത്ത്. ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധി 38 വയസ് എന്നത് അംഗീകരിക്കാനാകില്ലെന്നും ഇഷ്ടമല്ലാത്തവരെ തള്ളാനാണ് പ്രായപരിധി കുറച്ചെതെന്നുമാണ് വിമർശനം. കഴിഞ്ഞദിവസം എം വി ഗോവിന്ദൻ വിളിച്ചുചേർത്ത ഫ്രാക്ഷൻ യോഗത്തിലാണ് ഭാരവാഹികളുടെ പ്രായപരിധി 38 വയസ് എന്ന നിർദേശം മുന്നോട്ട് വെച്ചത്.

അതേസമയം, ഡിവൈഎഫ്ഐയുടെ കേന്ദ്ര നേതാക്കൾ അടക്കം 40 വയസ്സു കഴിഞ്ഞവരാണെന്നും പാർട്ടി സെക്രട്ടറിയുടെ നിർദ്ദേശം പാർട്ടിയുടെ തീരുമാനം അല്ലെന്നും തീരുമാനം എടുക്കേണ്ടത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. നിലവിൽ ഡിവൈഎഫ്ഐ പ്രായ പരിധി 40 വയസ്സാണ് .

എം വി ഗോവിന്ദൻ വിളിച്ചുചേർത്ത ഫ്രാക്ഷൻ യോഗത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നു. അങ്ങനെയാണെങ്കിൽ ഡിവൈഎഫ്‌ഐയുടെ ആദ്യ സംസ്ഥാന വനിതാ പ്രസിഡന്റായി ചിന്ത ജെറോം മാറും. നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമാണ് ചിന്ത. തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രന്റെ പേര് ഉയർന്നു വന്നെങ്കിലും പരിഗണിച്ചില്ല. എം വി ഗോവിന്ദനായിരുന്നു ഫ്രാക്ഷൻ യോഗത്തിൽ പാനൽ അവതരിപ്പിച്ചത്.

A section of leaders opposes MV Govindan; the move to lower the age limit in the DYFI is seen as a way to sideline those who disapprove of the decision.

More Stories from this section

family-dental
witywide