ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; ഒമാനി സഹപൈലറ്റ് തീവ്ര മതാശയങ്ങളുടെ അടിമ, ജൂതവിരോധിയെന്നും ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിന്റെ കോക്‌പിറ്റിൽ വച്ച് ക്യാപ്റ്റൻ സ്മ‌ിത് മച്ചാറിനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച ഒമാനി സഹപൈലറ്റ് തീവ്ര മതാശയങ്ങൾക്ക് അടിമപ്പെട്ടിരുന്നതായി ഇസ്രായേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇയാൾ അക്രമത്തിന് മുമ്പ് ജൂതന്മാരെ വധിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നതായും ഇയാൾ ആത്മഹത്യയ്ക്ക് തയാറായി വന്ന വ്യക്തിയാണെന്നും തന്നെ വധിക്കാൻ വിമാനത്തിലെ യാത്രക്കാരോടും ക്രൂ അംഗങ്ങളോടും ഇയാൾ ആവശ്യപ്പെട്ടതായും ഇസ്രായേൽ ഉദ്യോഗസ്ഥൻ പറയുന്നു.

കൂടാതെ, ജൂതന്മാരെ കൊല്ലുന്നതടക്കമുള്ള തീവ്ര മതാശയങ്ങൾക്ക് അക്രമി അടിമപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥൻ ആരോപിച്ചു. വിമാനത്തിലെ പൈലറ്റായ ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ വധിക്കാനും വിമാനം താഴേക്ക് കൂപ്പുകുത്തിച്ച് വൻ ദുരന്തമുണ്ടാക്കാനും ശ്രമിച്ച സഹപൈലറ്റ് തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടോ അതോ ഇറാൻ ഉൾപ്പെടെയുള്ള ഏതെങ്കിലും വിദേശശക്തികളുടെ പങ്കുണ്ടോ എന്നതിനെക്കുറിച്ച് നിലവിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

അതേസമയം, ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്നഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണത്തിനിടെ ഗുരുതരമായി പരുക്കേറ്റ സ്മ‌ിത് മച്ഛാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. പ്രതിസന്ധിക്കിടയിലും ധൈര്യത്തോടെയും പെട്ടെന്നുള്ള തീരുമാനമെടുക്കാനുള്ള കഴിവോടെയും പ്രവർത്തിച്ച് നിരവധി പേരുടെ ജീവൻ രക്ഷിച്ച മച്ഛാറിനെ അഭിനന്ദിക്കുകയും മച്ഛാറിന്റെ ധൈര്യം രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിക്കുകയും ചെയ്തു.

Attack on Flydubai flight: Omani co-pilot was driven by extremist religious ideologies and held anti-Semitic views, says official.

More Stories from this section

family-dental
witywide