ഒക്ടോബർ 7 ഹമാസ് ആക്രമണത്തിൽ മരിച്ച കാമുകിയുടെ കല്ലറയ്ക്ക് മുന്നിൽ യുവാവ് ജീവനൊടുക്കി

ടെൽ അവീവ്: ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പെൺസുഹൃത്തിൻ്റെ വേർപാട് താങ്ങാനാവാതെ യുവാവ് അവളുടെ കല്ലറയ്ക്ക് മുന്നിൽ വെടിയുതിർത്ത് ജീവനൊടുക്കി. ഇസ്രയേലി യുവാവായ ബാർ അസ്രഫ് (30) ആണ് മരിച്ചത്. 2023 ഒക്ടോബർ 7-ന് നടന്ന ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ലിറോൺ ബാർഡ (26) എന്ന യുവതിയുടെ വെസ്റ്റ് ബാങ്കിലെ കല്ലറയ്ക്ക് മുന്നിലാണ് ബാർ അസ്രഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നോവ മ്യൂസിക് ഫെസ്റ്റിവലിൽ ബാർ മാനേജരായി ജോലി ചെയ്യുകയായിരുന്ന ലിറോൺ, ആക്രമണത്തിനിടയിലും പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം കടുത്ത മാനസിക ആഘാതത്തിലായിരുന്നു ബാർ അസ്രഫ്. ദിവസേന ലിറോണിൻ്റെ കല്ലറ സന്ദർശിക്കുന്നത് ഇയാൾ പതിവാക്കിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ബന്ധുവിൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ ആരോടും പറയാതെ ബാർ അസ്രഫ് ഇറങ്ങിപ്പോവുകയായിരുന്നു. ഫോൺ എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ലിറോണിൻ്റെ കല്ലറയ്ക്ക് സമീപം നെഞ്ചിൽ വെടിയേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിറോണിൻ്റെ വേർപാടിൻ്റെ തീരാദുഃഖമാണ് യുവാവിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

A young man committed suicide in front of the grave of his girlfriend who was killed in the October 7 Hamas attack.

More Stories from this section

family-dental
witywide