മുഖ്യമന്ത്രിയ്ക്കുള്ള സ്വീകരണ പരിപാടിയില്‍ മഹാനടൻ മോഹന്‍ലാലും; ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തില്‍ വിരളം

മുഖ്യമന്ത്രി വി ഡി സതീശന് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ പറവൂരില്‍ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ അതിഥിയായെത്തി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രന്‍ നാടിന്റെ മുഖ്യനായി മാറിയ അനര്‍ഘ നിമിഷമാണിത്. ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തില്‍ വിരളമാണ്. കേരളത്തിനാകെ ഈ ഒരാളെ വേണമെന്ന് തോന്നാല്‍ കാരണമെന്തെന്ന് താന്‍ ചിന്തിച്ചുവെന്നും സത്യസന്ധതയും സുതാര്യതയും വി ഡി സതീശന് ഉണ്ടെന്നതാണ് താന്‍ കണ്ടെത്തിയതെന്നും ചടങ്ങിൽ മോഹന്‍ലാല്‍ പറഞ്ഞു.

ഭൂമിയിലെ മനോഹരമായ സ്ഥലത്തെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നു. നിരവധി സാധ്യതകള്‍ അദ്ദേഹത്തിന് മുന്നിലുണ്ട്. വി ഡി സതീശനില്‍ സത്യസന്ധത, സുതാര്യത എന്നീ ഗുണങ്ങള്‍ പ്രകടമാണെന്നും ഏത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും മോഹൻലാൽ ആശംസിച്ചു. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം, വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ മുതലായ വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഊന്നിപ്പറഞ്ഞുകൊണ്ടിയിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം.

മോഹന്‍ലാലിനെക്കൂടാതെ ശ്രീകുമാരന്‍ തമ്പി, സലിംകുമാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയിലെ തന്റെ പ്രസംഗത്തിനിടെ ശ്രീകുമാരന്‍ തമ്പി മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയാല്‍ രാജാവായി എന്ന് ധരിക്കരുതെന്നും ചിലര്‍ കേരളത്തിലെ രാജാവെന്നും ജനങ്ങള്‍ പ്രജകളെന്നും കരുതിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വി ഡി സതീശന്‍ അങ്ങനെ ഒരാളല്ലെന്നതാണ് അദ്ദേഹത്തിന്റെ ഗുണമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Actor Mohanlal attended civic reception for newly sworn-in Kerala Chief Minister V. D. Satheesan at his Paravur constituency

More Stories from this section

family-dental
witywide