അയോധ്യ ക്ഷേത്രക്കൊള്ളയിൽ നിർണായക നടപടി, വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായിയെ ചോദ്യം ചെയ്തു, അന്വേഷണം സംഘപരിവാർ നേതാക്കളിലേക്കോ?

അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് വി.എച്ച്.പി. ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായിരുന്ന ചമ്പത് റായിയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.റ്റി.) ചോദ്യം ചെയ്തു. കേസിൽ ചമ്പത് റായിയുടെ വിശദമായ മൊഴിയെടുത്ത അന്വേഷണസംഘം, ട്രസ്റ്റംഗം അനിൽ മിശ്ര ഉൾപ്പെടെയുള്ള മറ്റ് ഭാരവാഹികളെയും ഉടൻ ചോദ്യം ചെയ്യും. ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പ്രമുഖ സംഘപരിവാർ നേതാക്കളിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്. നേരത്തെ സംഘ്പരിവാർ നേതാക്കളെ ചോദ്യം ചെയ്യാത്തതിനെതിരെയും, രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നേതാക്കളെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും ആരോപിച്ച് പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

അഴിമതി ആരോപണങ്ങളിൽ പ്രതിക്കൂട്ടിലായതിനെ തുടർന്ന് ചമ്പത് റായി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്ഥാനവും അനിൽ മിശ്ര ട്രസ്റ്റംഗത്വവും രാജി വെച്ചിരുന്നു. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഈ രാജി. വിവാദങ്ങൾ വലിയ രാഷ്ട്രീയ ആയുധമായതോടെ അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറുകയും ചെയ്തു. നിലവിൽ കേസിൽ ചമ്പത് റായിയുടെ വിശ്വസ്തനും ഡ്രൈവറുമായ ടിനു യാദവ് അടക്കം എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. കാണിക്ക പെട്ടികളുടെയും പണം എണ്ണുന്ന മുറിയുടെയും ചുമതലയുണ്ടായിരുന്ന ടിനു യാദവിന്റെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും അന്വേഷണസംഘം കണ്ടെടുത്തിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അയോധ്യ പൊലീസ് എസ്.ബി.ഐ. ബ്രാഞ്ചിലെത്തി പരിശോധനകൾ നടത്തി. ക്ഷേത്രത്തിലേക്ക് കോടികള്‍ ആഭരണമായും പണമായും ചമ്പത് റായി മുഖേനെയാണ് സംഭാവന നൽകിയതെന്ന് പ്രമുഖ വ്യവസായികൾ മൊഴി നൽകിയതും കേസിൽ നിർണ്ണായകമായിട്ടുണ്ട്. അതേസമയം, വി.എച്ച്.പി.യിലെ ഒരു വിഭാഗത്തിന് ചമ്പത് റായിയോട് കടുത്ത അമര്‍ഷമുണ്ടെന്നാണ് വിവരം. കര്‍സേവകരുടെ സംഘടനയായ ധര്‍മ്മസേന ചമ്പത് റായിക്കെതിരെ കടുത്ത നടപടി വേണമെന്ന് ഇതിനകം തന്നെ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Ayodhya Temple Donation Scam: SIT Questions Champat Rai as Probe Extends to Sangh Parivar Leaders

More Stories from this section

family-dental
witywide