ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ഇന്നലെ പിണറായി സർക്കാറിന്റെ കാലത്ത് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോകിനെയും എൻ.പ്രശാന്തിനെയും സർവീസിൽ തിരിച്ചെടുക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തിരുന്നു. മുൻ സർക്കാരുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നായിരുന്നു ഇരുവരെയും സസ്പെൻറ് ചെയ്‌തത്. രണ്ടുവർഷമായി എൻ.പ്രശാന്ത് സസ്പെൻഷനിലാണ്. ഇടത് സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്‍റെ തൊട്ടുമുമ്പ് ബി.അശോകിനെ സസ്പെൻഡ് ചെയ്തത്.
അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗിന് മുന്നോടിയായി സിവിൽ സർവീസ് ബോർഡ് യോഗം നാളെ ചേരും. യോഗത്തിൽ ഡോ. ബി.അശോക്, എൻ. പ്രശാന്ത് ഉൾപ്പെടെയുള്ളവരുടെ പുതിയ പോസ്റ്റിംഗ് ചർച്ച ചെയ്തു തീരുമാനിക്കും. ബി.അശോക് സുപ്രധാന ചുമതലയിലേക്ക് വരുമെന്നാണ് വിവരം. രണ്ടു വർഷമായി സർവീസിന് പുറത്തുള്ള എൻ.പ്രശാന്തിനും പുതിയ ചുമതലയാകും. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതു ഭരണ വകുപ്പ് സെക്രട്ടറി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.
B Ashok and N Prashanth return to the chairs; Government lifts suspension












