ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ കസ്റ്റഡി യിലെടുത്ത് പ്രത്യേക അന്വേഷണസംഘം. ദ്വാരാപാലക ശില്പങ്ങൾ 2025ൽ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായ ബന്ധപ്പെട കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേർത്തിരുന്നത്. കേസിൽ പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ പ്രകാരം ഈ ഏഴ് പേരുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്ഐടി റിപ്പോർട്ട് പറയുന്നു. കേസിലെ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി കൂട്ടായി പ്രവർത്തിച്ചെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ഇവരുടെ പ്രവൃത്തികൾ വിശ്വാസവഞ്ചന, രേഖാ വ്യാജം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്ന് പിഎസ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എല്ലാ കാര്യങ്ങൾക്കും പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയെന്നും പി എസ് പ്രശാന്ത് പോസ്റ്റിൽ പറയുന്നു. കേസിൽ മുരാരി ബാബു ഒന്നാം പ്രതിയും ഉണ്ണികൃഷ്ണൻ പോറ്റി രണ്ടാം പ്രതിയും പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയും അജി കുമാർ അഞ്ചാമത്തെയും കണ്ഠരര് രാജീവര് ആറാമത്തെയും പ്രതി കളാണ്.
Sabarimala gold theft: Former Devaswom Board President P.S. Prashanth in custody.











