90-കാരിയോട് മാനനഷ്ടക്കേസ് കേൾക്കുന്നതിന് 20 വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി

മുംബൈ: 20 വർഷം കൂടി മാനനഷ്ടക്കേസ് കേൾക്കുന്നതിനായി 90 വയസ്സുള്ള ഒരു വൃദ്ധയോട് കാത്തിരിക്കാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. 90 വയസ്സുള്ള തരിണിബെനും 57 വയസ്സുള്ള ധ്വനി ദേശായിയും ചേർന്ന് ഫയൽ ചെയ്ത കേസ് 2046-ന് ശേഷം മാത്രമേ ഇനി പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്റെ സിംഗിൾ ബെഞ്ചിൻ്റെയാണ് വിധി. ‘അഹന്തയുടെ പോരാട്ടം’മാണ് നിയമപരമായ തർക്കത്തേക്കാൾ ഉപരി ഇതെന്നും ഈ കേസ് നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് ജെയിൻ ശക്തമായ ഭാഷയിൽ വിമർശിച്ചു.

കക്ഷികൾ തമ്മിലുള്ള ഈ അഹന്തയുടെ പോരാട്ടം കാരണം വ്യവസ്ഥ സ്‌തംഭിക്കുകയാണെന്നും തൽഫലമായി യഥാർത്ഥത്തിൽ മുൻഗണന അർഹിക്കുന്ന മറ്റ് പ്രധാനപ്പെട്ട കേസുകൾ പരിഗണിക്കാൻ കോടതിക്ക് കഴിയുന്നില്ലെന്നും അനാവശ്യമായ ഇത്തരം വാശികൾ കോടതിയുടെ വിലപ്പെട്ട സമയം കവരുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തരിണിബെനും ദേശായിയും കിൽകിൽരാജ് ഭൻസാലി ഉൾപ്പെടെയുള്ളവർക്കെതിരെ 2017ലാണ് ഈ മാനനഷ്ടക്കേസ് ഫയൽ ചെയ്‌തത്‌.

2015-ൽ ശ്യാം കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിനിടെ നടന്ന സംഭവങ്ങളെത്തുടർന്ന് തങ്ങൾക്ക് മാനസിക വിഷമവും പീഡനവുമുണ്ടായതായി ഇവർ അവകാശപ്പെടുന്നു. ഇതിന് നഷ്ടപരിഹാരമായി 20 കോടി രൂപയാണ് ഇവർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, മാപ്പ് പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നുവെങ്കിലും പരാതിക്കാരി അതിന് തയ്യാറാകാതെ കേസുമായി മുന്നോട്ട് പോകണമെന്ന പിടിവാശിയിലായിരുന്നു. പരാതിക്കാരി ഒരു ‘സൂപ്പർ സീനിയർ സിറ്റിസൺ’ ആയതുകൊണ്ട് മാത്രം കേസിന് മുൻഗണന നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. “ഈ കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ല, അടുത്ത 20 വർഷത്തേക്ക് ഈ കേസ് പരിഗണിക്കുന്നതല്ല. 2046-ന് ശേഷമുള്ള ഒരു തീയതിയിലേക്ക് ഇത് പട്ടികപ്പെടുത്തുക” എന്നായിരുന്നു കോടതിയുടെ വിധി.

Bombay High Court asks 90-year-old woman to wait 20 years for defamation case to be heard

More Stories from this section

family-dental
witywide