പ്രധാനമന്ത്രി ഇടപെട്ടു, സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദത്തിൽ നടപടി, ചെയർമാനെയും സെക്രട്ടറിയെയും മാറ്റി, അന്വേഷണ ചുമതല എസ് രാധ ചൗഹാന് നൽകി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വൻ വിവാദങ്ങൾക്ക് പിന്നാലെ നിർണായക നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത്. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെ പദവികളിൽ നിന്നും അടിയന്തരമായി മാറ്റി. പരീക്ഷാ ഫലങ്ങളിലെ പുനർമൂല്യനിർണയത്തിലും ഓൺ സ്ക്രീൻ മാർക്കിംഗ് രീതിയിലും വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ഈ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.

വിവാദത്തിന് കാരണമായ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെക്കുറിച്ച് സമഗ്രമായ ആഭ്യന്തര അന്വേഷണം നടത്താനും കേന്ദ്രസർക്കാർ ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ ചെയർപേഴ്സൺ ആയ എസ് രാധ ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സമിതിക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ നിർദേശിച്ചിരിക്കുന്നത്.

CBSE revaluation controversy: Central government removes Chairman and Secretary, orders internal probe

More Stories from this section

family-dental
witywide