മലപ്പുറത്തെ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി; അഞ്ചുപേരുടെ ജീവനപഹരിച്ച മലവെള്ളപ്പാച്ചിലുണ്ടായ ടി.കെ കോളനി വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും

മലപ്പുറം: കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി അഞ്ച് പേർ മരണപ്പെട്ട മലപ്പുറം പൂക്കോട്ടുംപാടം ടി. കെ. കോളനി മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ ജില്ലയിലെത്തുന്ന മുഖ്യമന്ത്രി അപകടത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും. ദുരന്തസ്ഥലത്തെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും മുഖ്യമന്ത്രി അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരത്തോടെ ചോക്കാട് പൂക്കോട്ടുംപാടം ടി. കെ. കോളനിക്ക് സമീപമുള്ള കോട്ടപ്പുഴയിൽ പെട്ടെന്നുണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലാണ് വലിയ ദുരന്തത്തിന് കാരണമായത്. അവധി ദിനം ചെലവഴിക്കാനായി പുഴയിൽ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ് കുട്ടി, മാങ്ങാടൻ അനസ്, കരുവാരകുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശി സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് എന്നിവരുടെ മൃതദേഹങ്ങളാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്. അപകടത്തിൽ കാണാതായ മറ്റൊരു പ്രദേശവാസി സജിതയ്ക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ശക്തമായ രക്ഷാപ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. റവന്യൂ മന്ത്രി എ. പി. അനിൽ കുമാർ അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നുണ്ട്. സംസ്ഥാനത്തെ നിലവിലെ മഴക്കെടുതികൾ മണിക്കൂർ തിട്ടപ്പെടുത്തി വിലയിരുത്താനും, അടിയന്തര സഹായങ്ങൾ ഉറപ്പാക്കാനും ദുരന്തനിവാരണ അതോറിറ്റിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രി എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. 

Chief Minister heads to the disaster-hit area in Malappuram

More Stories from this section

family-dental
witywide