കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ നേതാക്കളെ ഹൈക്കമാന്റ് ഡൽഹിക്ക് വിളിപ്പിച്ചു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ഡൽഹിക്ക് പുറപ്പെടും. ഡൽഹിൽ എത്തുന്ന വി ഡി സതീശന് സർവകലാശാല വിദ്യാർഥികൾ സ്വീകരണം നൽകും. Team Gen Z യുടെ പേരിലാണ് സ്വീകരണം. കേരള ഹൗസിൽ സ്വീകരണം നൽകുന്നത് ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളാണ്. നിലവിൽ കെസി വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്. നേതാക്കളെല്ലാവരും ദില്ലിയിലെത്തുന്നതോടെ നാളെ നിർണ്ണായക ചർച്ച നടക്കും.
അതേസമയം, ദുബായ് ഇൻകാസ് പ്രവർത്തകർ വി ഡി സതീശന് പിന്തുണയുമായി രംഗത്തെത്തി. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണം. അവസാന നിമിഷം നൂലിൽ കെട്ടി മുഖ്യമന്ത്രിയെ ഇറക്കരുതെന്നും ജനവികാരം മാനിക്കണമെന്നും വി ഡി സതീശനെ പിന്തുണച്ച് കൊണ്ട് ഇൻകാസ് ഒഐസിസി ഗ്ലോബൽ സെക്രട്ടറി ഉൾപ്പടെ ഉള്ളവർ വ്യക്തമാക്കി.
എന്നാൽ, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി നേതാക്കള്‍ പോര് തുടരുന്നതിനിടെ വി ഡി സതീശന് അനുകൂലമായി പ്രകടനം നടന്നതിയ സംഭവത്തില്‍ നടപടിയുമായി ഇടുക്കി ഡിസിസി രംഗത്തെത്തി. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നാല് പേർക്കെതിരെയാണ് ഇടുക്കി ഡിസിസി നടപടി സ്വീകരിച്ചത്.
CM debate in Congress; VD Satheesan receives Team Gen z’s welcome in Delhi












