സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയെ ഇന്ന് ഇ ഡി ചോദ്യം ചെയ്‌തേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക്ക് മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ മകള്‍ വീണയെ ഇ ഡി ഇന്ന് ചോദ്യം ചെയ്‌തേക്കും. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് വീണയ്ക്ക് ഇ.ഡിയുടെ നിര്‍ദേശം. വെള്ളിയാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നത്തെ തടുര്‍ന്ന് വീണ എത്തിയിരുന്നില്ല. വീണയ്ക്ക് സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്നും എന്ത് സേവനമാണ് നല്‍കിയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇ ഡി ഇന്ന് വ്യക്തത വരുത്തിയേക്കും.

പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും ഇ ഡി നീക്കം നടത്തിയേക്കും. ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ EicPLല്‍ നിന്നും ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും തിരിച്ചടവും വീണക്ക് വിശദീകരിക്കേണ്ടിവരും. ഇന്നലെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവരെ കേസിൽ ഇ ഡി ചോദ്യം ചെയ്തിരുന്നു.

CMRL-Exalogic case: ED may question Veena today