മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന; ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്

സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ . കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായും കെപിസിസി ഭാരവാഹികളുമായും രാഹുല്‍ ഗാന്ധി ഇന്നലെ ചർച്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലേക്ക് എത്തിയാല്‍ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.

അതേസമയം, ചര്‍ച്ചകള്‍ക്കായി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി. ചര്‍ച്ചകളില്‍ കെസി വേണുഗോപാലിന്റെ പേരിനാണ് മുന്‍തൂക്കം. സംസ്ഥാനത്തെ ജനവികാരം അവഗണിക്കരുതെന്ന് ചില നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചര്‍ച്ചകള്‍ക്ക് ശേഷം സോണിയ ഗാന്ധിയുടെ അഭിപ്രായം കൂടി തേടി ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

CM’s announcement likely today; discussions enter final stage

Also Read

More Stories from this section

family-dental
witywide