തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോണ്‍ഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ച ചൂട്പിടിക്കുന്നു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടും. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിൽ വലിയ ആത്മവിശ്വാസമുണ്ടെന്നും വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ദീപാദാസ് മുന്‍ഷി കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ വമ്പൻ ഒരുക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. കെപിസിസിക്ക് മുന്നില്‍ പന്തലും പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. വൈകുന്നേരം ഡിജെ പരിപാടി നടത്തും. മറ്റന്നാള്‍ എഐസിസി നിരീക്ഷകര്‍ പങ്കെടുക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി ചര്‍ച്ചയില്‍ എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍, ഘടകകക്ഷികള്‍ എന്നിവരുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് തേടും.
Congress CM debate before election results; Deepa Das Munshi says she sought opinions from allies












