വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ പരാമർശം: ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പോലീസ്, അറസ്റ്റിന് സാധ്യത?

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിൽ പോലീസ് പരിശോധന നടത്തി. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന ടി.ജി. മോഹൻദാസിന്റെ വിവാദ വീഡിയോ പ്രസ്താവനയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു.

യൂട്യൂബ് ചാനലിലൂടെ അശ്ലീലവും അധിക്ഷേപവും നിറഞ്ഞ വീഡിയോകൾ പങ്കുവെച്ച് ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് നടപടി. സംഭവത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ഉൾപ്പെടെ നിരവധി പേർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ജൂലൈ 29നാണ് പോലീസ് കേസെടുത്തത്. പോലീസിൽ പരാതി ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കലാപാഹ്വാനത്തിന് കേസെടുത്തതെന്ന വിമർശനം ഉയർന്നുവന്നിരുന്നു.

Controversial Remarks Against Students: Police Raid RSS Leader TG Mohandas’s Residence

More Stories from this section

family-dental
witywide