ദുരന്തഭൂമിയിലേക്കുള്ള മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്ര സൗജന്യമെന്ന് സർക്കാർ വൃത്തങ്ങൾ; ആരുടെ കാശ്?സ്പോൺസർ ആര്? ചോദ്യവുമായി എസ്എഫ്ഐ-ഡിവൈഎഫ്ഐ

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ മലപ്പുറത്തേക്കുള്ള യാത്ര മുഖ്യമന്ത്രി വി ഡി സതീശൻ ചാർട്ടേഡ് വിമാനത്തിലാക്കിയതിൽ ചോദ്യങ്ങളുമായി എസ് എഫ് ഐയും ഡി വൈ എഫ് ഐയും ഇടത് കേന്ദ്രങ്ങളും. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച ചാർട്ടേഡ് വിമാനത്തിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഖ്യമന്ത്രി കോഴിക്കോട്ടേക്കു പോയത്. പൊലീസ് ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിക്കുകയും സർക്കാർ അത് പുതുക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യാത്രയ്ക്കായി പ്രത്യേക ചാർട്ടേഡ് വിമാനം ക്രമീകരിച്ചത്. കരിപ്പൂരിലേക്കു പോകാൻ യാത്രാവിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് ചാർട്ടേർഡ് വിമാനത്തെ ആശ്രയിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. അടിയന്തര ആവശ്യമായതിനാൽ സർക്കാരിന്റെ അഭ്യർഥന കണക്കിലെടുത്ത് സ്വകാര്യ വിമാനം സൗജന്യമായാണ് ലഭിച്ചതെന്നും സംസ്ഥാനത്തിന് ഒരുരൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വിവരിച്ചിട്ടുണ്ട്. എന്നാൽ സൗജന്യയാത്രയുടെ സ്പോൺസർ ആരാണെന്നും ആരാണ് ഈ കാശ് ചിലവാക്കുന്നതെന്നുമുള്ള ചോദ്യങ്ങളാണ് എസ് എഫ് ഐ നേതാക്കളടക്കം സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. മുഖ്യമന്ത്രിയുടെ ചാർട്ടഡ് ഫ്ലൈറ്റ് യാത്രക്ക് പിന്നിൽ ബിനാമിയെന്ന സംശയം പ്രകടിപ്പിച്ചാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ രംഗത്തെത്തിയത്. കർണാടകയിലേ സ്പോൺസർമാരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണെന്നും വിജിൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ ചാർട്ടർഡ് ഫ്ലൈറ്റിന്റെ സ്പോൺസർ ആരാണെന്ന ചോദ്യമാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉയ‍ർത്തിയത്.

സഞ‌്ജീവിന്‍റെ വാക്കുകൾ

കേരളത്തിലെ മുഖ്യമന്ത്രി സഞ്ചരിച്ച ചാർട്ടഡ് വിമാനത്തിന്റെ ചെലവ് വഹിക്കുന്നത് സ്പോൺസർ ആണത്രേ.?
ഇത് സത്യപ്രതിജ്ഞ ലംഘനം ആണെന്ന് മ്മൾ പറഞ്ഞാൽ
ലീഗാരും,കോൺഗ്രസ്സാരും ഇപ്പൊ വരും എന്താ മക്കളെ നാടിന് നഷ്ടമില്ലലോ, സർക്കാറിന് ലാഭല്ലേ? എന്ന തള്ളുമായി.
ആരാണ്, എന്താണ്, എന്തിനാണ് ഈ സ്പോൺസർഷിപ്പ് എന്ന ചോദ്യം ചോദിച്ചാലോ?
അടിമ കമ്മികൾക്ക് എല്ലാത്തിനും മന പ്രശ്‌നമാണെന്ന് കുറ്റം ചാർത്തും.
ഈ കൊള്ളക്കാരായ, അഴിമതിക്കാർ ഇനി കേരളത്തെ വിൽക്കാൻ വെച്ചാലും.
അന്നും ലീഗാര് പറയും ഇതിപ്പോ ലാഭായില്ലേ, നിയമസഭയും,ബജറ്റും, സെക്രട്ടറിയറ്റും ഒന്നും വേണ്ടല്ലോ എന്ന്.
ലീഗാണ്, കോൺഗ്രസാണ് യുഡിഎഫ് ആണ്
ഇവിടെ ഇങ്ങനൊക്കെ ആണ് ഭായ്‌…

Controversy Over CM VD Satheesan Chartered Flight: SFI and DYFI Demand Details on Sponsors

More Stories from this section

family-dental
witywide