പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ കൂടുന്നു; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ചു. ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്കാണ് പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടമായിരുന്നു. യോഗത്തിൽ ക്യാഷ്വാലിറ്റിയില്‍ എത്തുന്ന കേസുകളില്‍ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് നിര്‍ദേശിച്ചു. എല്ലാ ആശുപത്രികളിലും ആന്റിവെനം സ്റ്റോക്ക് ഉണ്ടെന്നും യോഗത്തിൽ വ്യക്തമാക്കി. താലൂക്ക്, ജില്ലാ മെഡിക്കല്‍ കോളേജുകളിലാണ് ആന്റിവെനം ഉള്ളത്. ഓരോ വര്‍ഷത്തെയും ആവശ്യകത അനുസരിച്ച് ആണ് ആശുപത്രികളില്‍ ആന്റിവെനം സൂക്ഷിക്കുക.

അതേസമയം, തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരന്‍ മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ അര്‍ധരാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് അഞ്ചാമത്തെ പാമ്പിനെ വീട്ടിനുള്ളിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. ഇന്നലെ മാത്രം രണ്ടു പാമ്പുകളെ വനം വകുപ്പ് പിടികൂടി. പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരന്‍ ആള്‍ജോയും സഹോദരന്‍ അനോഷും ഉറങ്ങിയിരുന്ന മുറിയുടെ സമീപത്തെ ശുചിമുറിയില്‍ ആയിരുന്നു പാമ്പ് ഉണ്ടായിരുന്നത്. തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തിയ സാഹചര്യത്തില്‍ വനം വകുപ്പും സര്‍പ്പ ടീമും രാവിലെ വീട്ടിലെത്തി ശുചിമുറിയുടെ തറയും വീടിന് പുറത്തെ തറയുടെ ഭാഗങ്ങളും പൊളിച്ച് പരിശോധന നടത്തി.

Deaths due to snakebite are increasing; Health Department Director calls meeting of District Medical Officers

More Stories from this section

family-dental
witywide