സംസ്ഥാനത്ത് എബോള സംശയം: കോട്ടയത്ത് യുവതി നിരീക്ഷണത്തിൽ, പരിശോധനാഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി

കോട്ടയം മെഡിക്കൽ കോളജിൽ എബോള സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ തുടരുന്ന യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. യുവതി ഐസൊലേഷനിലാണെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ശതമാനം പോലും റിസ്ക് എടുക്കാൻ ആരോഗ്യ വകുപ്പ് തയ്യാറല്ലെന്നും പിപിഇ കിറ്റ് അടക്കമുള്ള കാര്യങ്ങൾ എല്ലാം ഒരുക്കി കഴിഞ്ഞു. പ്രാഥമികമായി നോക്കുമ്പോള്‍ ഭയപ്പെടാനില്ലെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. സമ്പര്‍ക്ക പട്ടിക തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല, ഡെങ്കി തുടങ്ങിയവ ബാധിച്ച് ഇന്നലെ മാത്രം നാല് പേരാണ് മരിച്ചത്. 12,191 പേരാണ് പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത്.12 പേർക്കാണ് ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചത്. നിപ ബാധിച്ച നാൽപത്തിമൂന്നുകാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

Ebola suspected in the state: Woman under observation in Kottayam, test results to be received this evening, says Health Minister

More Stories from this section

family-dental
witywide