ഇസ്രയേലിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ വൻ ദുരന്തം ഒഴിവാക്കിയത് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ; കുത്തേറ്റ ശേഷവും അക്രമിയെ വിട്ടില്ല

ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ കോക്പിറ്റിലുണ്ടായ ആക്രമണത്തിൽ വൻ ദുരന്തം ഒഴിവാക്കിയത് ഇന്ത്യൻ പൗരനായ ക്യാപ്റ്റൻ സ്മിത് മച്ചാർ. ബോയിങ് 737 വിഭാഗത്തിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള മുംബൈ സ്വദേശിയായ സ്മിത് മച്ചാറാണ് സഹപൈലറ്റിന്റെ അക്രമത്തിൽ കുത്തേറ്റത്. മുൻപ് മുംബൈ സ്പൈസ് ജെറ്റിൽ 11 വർഷത്തോളം സീനിയർ കമാൻഡറായും ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് 9,750 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയസമ്പത്തുണ്ട്.

വിമാനം ഇസ്രയേൽ അതിർത്തിയിലേക്ക് അടുക്കവേ ഒമാൻ സ്വദേശിയായ സഹപൈലറ്റ് ക്യാപ്റ്റനെ കത്തികൊണ്ട് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിമാനം അപായപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. ഗുരുതരമായി കുത്തേറ്റ ശേഷവും സ്മിത് മച്ചാർ സഹപൈലറ്റിനെ ശക്തമായി ചെറുത്തുതോൽപ്പിച്ചു. വിമാനം താഴേക്ക് പതിക്കുന്നതിനിടെ നടന്ന ഈ പോരാട്ടമാണ് 180-ലധികം വരുന്ന യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായത്.

വിമാനം അപകടത്തിലായതോടെ കോക്പിറ്റിലേക്ക് ഇരച്ചുകയറിയ ചില ഇസ്രയേലി യാത്രക്കാരും യാത്രക്കാരായി സഞ്ചരിക്കുകയായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ഓഫ് ഡ്യൂട്ടി പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സ്മിത് മച്ചാറിന് വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി ദന്തഡോക്ടറാണ് അടിയന്തര പ്രഥമശുശ്രൂഷ നൽകിയത്. തുടർന്ന് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

Flydubai Disaster Averted by Indian Captain Smith Machar; Fought Off Attacker Despite Being Stabbed

More Stories from this section

family-dental
witywide