ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂ ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണിയും അമേരിക്കൻ ഇന്ത്യക്കാരുടെ സാമുഖ്യ സാംസ്‌കാരിക മേഘലയിൽ നിറസാനിധ്യവും ആയിരുന്ന ആൻ പിള്ളൈ നിര്യാതയായി. ആൻ പിള്ളൈയുടെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ.
മറ്റുള്ളവരെ സഹായിക്കുന്നതിലും നിരവധി സംഘടനകളിൽ നേതൃത്വം നൽകിയും സാമൂഹിക പ്രവർത്തനം നടത്തിയ ആൻ പിള്ളൈ KAGW, FOKANA, FIA, NCAIA and NFIA തുടങ്ങിയ സംഘടനകളിൽ സജീവ സാനിദ്യമായിരുന്നു. ആൻ പിള്ളൈ നേതൃത്വ പാടവത്തിന്റെ ഭലമായും കൂടെയാണ് ഇന്ത്യ ഗവൺമെൻറ് മായി സഹകരിച്ചു U.S. ഗവൺമെൻറ് CGFNS ഇന്ത്യയിൽ ആരംഭിക്കുന്നത്. ഈ ചരിത്ര തീരുമാനമാണ് ഇന്ത്യൻ നഴ്‌സുമാർക്ക് വളരെ അധികം ചാൻസുകൾ അമേരിക്കയിൽ ലഭിക്കുകയും ഇന്ത്യൻ സമൂഹത്തിന് അമേരിക്കയിൽ നിരവധി ജോലികൾ ലഭിക്കുവാനും ഇടയായി.
സമൂഹത്തിൽ നിരവധി സ്ത്രികൾക്ക് മാതൃകകാട്ടിയ സാമുഖ്യ പ്രവർത്തനത്തോടൊപ്പം നല്ല ഒരു അമ്മയായും അമ്മുമ്മയായും തിളങ്ങിയ ആൻ പിള്ളൈ, ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ എല്ലാ പ്രവർത്തങ്ങനൾക്കും താങ്ങായും തണലായും കൂടെനിന്ന വ്യക്തിത്വമാണ്.
മക്കൾ: അജയ് പിള്ളൈ , വിജയ് പിള്ളൈ, മരുമക്കൾ സവീത പിള്ളൈ , സീമ പിള്ളൈ . കൊച്ചുമക്കൾ :
അർജ്ജുൻ പിള്ളൈ , വികാസ് പിള്ളൈ.
ആൻ പിള്ളൈയുടെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ആദരാഞ്ജലികൾ രേഖപ്പെടുത്തി.
ഫൊക്കാന കുടുബത്തിൽ ഉണ്ടായ ഈ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും , നാഷണൽ കമ്മിറ്റിയും , ട്രസ്ടീ ബോർഡും, സംയുക്തമായി അറിയിച്ചു.














