മുൻ ഡിജിപി പി.ജെ അലക്‌സാണ്ടർ അന്തരിച്ചു

തിരുവനന്തപുരം: മുൻ ഡിജിപി പി.ജെ.അലക്സാണ്ടർ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായിരുന്നു പി.ജെ.അലക്സാണ്ടർ. 1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു. വിദേശത്തുള്ള മകൾ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരചടങ്ങുകൾ.

Former DGP P.J. Alexander passes away

More Stories from this section

family-dental
witywide