ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ ഒമ്പതിന് വിവിധ നഗരങ്ങളിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും

ഡൽഹി: രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 9ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രതിഷേധം സംഘടിപ്പിക്കുന്നു. പിന്നാലെ രാജ്യവ്യാപക പ്രതിഷേധമായി മാറ്റും. ജനാധിപത്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. ഒക്ടോബർ പത്തിന് ജന്തർ മന്തറിലേക്ക് ഇരുകൂട്ടരും മാർച്ച്‌ നടത്തും. കൂടാതെ, സിജെപി സമരത്തിനും ഡിവൈഎഫ്ഐയും എസ്എഫ്ഐയും പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം ,ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിൽ ഡൽഹി പൊലീസ് എവിടെ തടയുന്നുവോ ആ സ്ഥലം ജന്തർ മന്തറാക്കി മാറ്റുമെന്ന് സിജെപി നേതാവ് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി. പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പൊലീസ് ക്രൂരമർദനം അഴിച്ചുവിട്ടതായി ആം ആദ്മി പാർട്ടിയും ഐസയും ആരോപിച്ചു. പ്രതിഷേധത്തിൽ ഇന്നലെ മാത്രം 1,100 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത വാഹനത്തിൽ കയറ്റുന്നതിനിടെ യുവാവിന്റെ മുഖത്ത് പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ എഎപി പുറത്തുവിട്ടു. കൂടാതെ, ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം മാർച്ച്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

Gyanesh Kumar’s resignation: DYFI and SFI to stage protests in various cities on October 9.

More Stories from this section

family-dental
witywide