ഹാപ്പിയല്ലേ? ചരിത്രത്തിലാദ്യമായി കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ 40 ലക്ഷം രൂപ സംഭാവന ലഭിച്ചു; ജോസേട്ടന്‍റെ ചെക്ക് ഏറ്റുവാങ്ങി മുഖ്യമന്ത്രി, ‘അങ്കമാലി-അതിരപ്പള്ളി റൂട്ടിൽ കാണാം’

ചരിത്രത്തിലാദ്യമായി കെ.എസ്.ആർ.ടി.സി.ക്ക് സ്വന്തമായി ഒരു ബസ് സമ്മാനിച്ച് മാതൃകയായി അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ്. ബസ് വാങ്ങുന്നതിനായുള്ള 40 ലക്ഷം രൂപയുടെ ചെക്ക് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജോസ് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെ.എസ്.ആർ.ടി.സി.ക്ക് ബസുകൾ വാങ്ങി നൽകാൻ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും തുക ഗതാഗത മന്ത്രി സി.പി. ജോണിന് കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന സ്ഥാപനം നടത്തുന്ന വ്യക്തിയാണ് ജോസ്. കെ.എസ്.ആർ.ടി.സിയെ ജനങ്ങൾ പിന്തുണയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. മന്ത്രി റോജി എം. ജോണും ഗതാഗത മന്ത്രി സി.പി. ജോണും മുൻകൈയെടുത്താണ് ചെക്ക് കൈമാറ്റ ചടങ്ങ് ഏകോപിപ്പിച്ചത്. താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന റൂട്ടിൽ സർവീസ് നടത്തണമെന്ന ആവശ്യമാണ് ജോസ് മുന്നോട്ടുവെച്ചത്, ഇതിന് ഗതാഗത മന്ത്രി പൂർണ്ണ ഉറപ്പ് നൽകുകയും ചെയ്തു.

പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് ബസുകൾ സ്‌പോൺസർ ചെയ്യാൻ കെ.എസ്.ആർ.ടി.സി. അവസരമൊരുക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ എന്നിവയ്ക്ക് സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചും ബസുകൾ നൽകാം. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന് ശേഷം ഇപ്പോൾ ഒരു സ്വകാര്യ വ്യക്തി തന്നെ മുന്നോട്ടുവന്നത് കെ.എസ്.ആർ.ടി.സി.ക്ക് വലിയ ഊർജ്ജമാണ് പകരുന്നത്.

Historic First for KSRTC: Individual Donates Rs 40 Lakhs to Buy Bus; CM VD Satheesan Receives Cheque

More Stories from this section

family-dental
witywide